Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡിയുടെ കൈകളില്‍ ചോരക്കറ: പുരി ശങ്കരാചാര്യ

മോഡിയുടെ കൈകളില്‍ ചോരക്കറ: പുരി ശങ്കരാചാര്യ
വാരാണസി , വെള്ളി, 2 മെയ് 2014 (11:59 IST)
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ കൈകളിലും മുഖത്തും നിരപരാധികളുടെ ചോരക്കറയുണ്ടെന്ന് പുരി ശങ്കരാചാര്യ. മോഡിക്ക് വാരാണസിയില്‍ മല്‍സരിക്കാന്‍ അര്‍ഹതയില്ലെന്നും പുരി ശങ്കരാചാര്യര്‍ പറഞ്ഞു. കൊടും പാപിയായ മോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
 
നരഹത്യ ചെയ്‌തയാളാണ്‌ നരേന്ദ്ര മോഡി. ഹിന്ദുമതം ഏറ്റവും വലിയ പാപമായി കാണുന്നത് നരഹത്യയെയാണ്. നിരപരാധികളുടെ ചോരക്കറയാണ് മോഡിയുടെ കൈകളിലും മുഖത്തുമുള്ളത്. പ്രധാന ഹൈന്ദവ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ച്‌ അടുത്തയാഴ്ച വാരാണസിയില്‍ നരേന്ദ്രമോഡിക്കെതിരെ പ്രചരണം നടത്തുമെന്നും പുരി ശങ്കരാചാര്യ സ്വാമി അധോക്ഷജാനന്ദ ദേവതീര്‍ഥ്‌ അറിയിച്ചു. 
 
നരേന്ദ്ര മോഡി കോടീശ്വരനാണെന്നും ദരിദ്ര കുടുംബത്തില്‍ പെട്ടയാളെന്ന്‌ അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദ്വാരക ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മോഡി കള്ളപ്പണം ഒഴുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share this Story:

Follow Webdunia malayalam