മോഡി അധികാരത്തിലെത്തിയാല്‍ രാജ്യം വിടില്ല; യുആര്‍ അനന്തമൂര്‍ത്തി
ന്യൂഡല്‍ഹി , ചൊവ്വ, 8 ഏപ്രില്‍ 2014 (11:29 IST)
ബിജെപി നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിട്ട് പോകില്ലെന്ന് പ്രശസ്ത കന്നട എഴുത്തുകാരന്‍ യുഅര്‍ അനന്തമൂര്‍ത്തി.നേരത്തെ വികാരാധീനനായപ്പോള്‍ പറഞ്ഞുപോയതാണ്, ജനിച്ച നാട് വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, അനന്തമൂര്‍ത്തി വ്യക്തമാക്കി. എന്നാല്‍ മോഡിയെ കണക്കിന് വിമര്‍ശിക്കാന്‍ അദ്ദേഹം മറന്നില്ല. മോഡിയെ താന്‍ പരമാവധി എതിര്‍ക്കുന്നുവെന്നാണ് അനന്തമൂര്‍ത്തി പറഞ്ഞത്.മോഡി അധികാരത്തില്‍ വന്നാല്‍ നമ്മുടെ സംസ്‌കാരത്തില്‍ത്തന്നെ മാറ്റമുണ്ടാകുമെന്ന ആശങ്കയും അനന്തമൂര്‍ത്തി പങ്കുവെച്ചു. വൈവിധ്യത്തെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് താന്‍ ആഗ്രഹിക്കുന്നത്. ശക്തമെങ്കിലും ഏകജാതീയമായ ഭരണകൂടത്തോട് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Follow Webdunia malayalam