യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച സംഭവം; കുറ്റം ഏറ്റുപറഞ്ഞ് ഭര്‍ത്താവ് രംഗത്ത്

യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (14:29 IST)
ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പൊലീസില്‍ കീഴടങ്ങി. മുപ്പതു വയസ്സുകാരിയായ പ്രിയമെഹ്റയാണ് മകന്റെ കണ്‍മുന്നില്‍ വെച്ച് കൊലപ്പെട്ടത്. പങ്കജ് മിശ്ര മറ്റൊരു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
 
കാര്‍ തടഞ്ഞ് കൊള്ള നടത്താന്‍ ശ്രമിച്ച അക്രമികളാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഭര്‍ത്താവ് ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. കവര്‍ച്ച തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഭാര്യയെ വെടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താന്റേതു വീരചരമമായിരുന്നു': വിവാദങ്ങളെ തള്ളി രാഷ്ട്രപതി കോവിന്ദ്