Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിതേഷ് ദേശ്മുഖ് തുണിക്കടയില്‍ മോഷണം നടത്തി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് ഒരു തുണിക്കടയില്‍ കയറി മോഷണം നടത്തുന്ന വീഡിയോ പുറത്ത്. തുണിക്കടയിലെ ആളൊഴിഞ്ഞ റൂമിലേക്ക് റിതേഷ് കടന്നുവരുന്നതും പിന്നീട് വസ്ത്രങ്ങള്‍ ഓരോന്നായി എടുത്ത ശേഷം മുറിക്ക് പുറത്തേക്ക് പോകുന്ന റിതേഷിന്റെ വിഡിയോ ആണ് ഇപ്പോള്‍ യൂടൂ

റിതേഷ് ദേശ്മുഖ്
, വ്യാഴം, 26 മെയ് 2016 (18:58 IST)
ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് ഒരു തുണിക്കടയില്‍ കയറി മോഷണം നടത്തുന്ന വീഡിയോ പുറത്ത്. തുണിക്കടയിലെ ആളൊഴിഞ്ഞ റൂമിലേക്ക് റിതേഷ് കടന്നുവരുന്നതും പിന്നീട് വസ്ത്രങ്ങള്‍ ഓരോന്നായി എടുത്ത ശേഷം മുറിക്ക് പുറത്തേക്ക് പോകുന്ന റിതേഷിന്റെ വിഡിയോ ആണ് ഇപ്പോള്‍ യൂടൂബില്‍ വൈറലായിരിക്കുന്നത്.
 
മെയ് 20 നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ഇത് യഥാര്‍ത്ഥ വിഡിയോ ആണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, റിതേഷിന്റെ പുതിയ ചിത്രമായ ഹൗസ്ഫുള്‍ 3യുടെ പ്രൊമോഷന് വേണ്ടി ചിത്രീകരിച്ച വിഡിയോ ആണോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്.
 
ബോളിവുഡില്‍ ഇത്തരത്തില്‍ വിഡിയോ ചിത്രീകരിച്ച് പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നത് പതിവാണ്. ബോളിവുഡിലെ മറ്റൊരു താരം അര്‍ജ്ജുന്‍ കപൂര്‍ ഒരു പ്രശസ്ത ആര്‍ജെയുടെ മുഖത്തടിയ്ക്കുന്ന വിഡിയോ വൈറലായിരുന്നു. എന്നാല്‍ ഇത് കി ആന്റ് ക എന്ന അര്‍ജ്ജുന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചിത്രീകരിച്ചതായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വന്നു, കലാഭവന്‍ മണി കേസ് വഴിത്തിരിവിലേക്ക്