വനിതാ ഉദ്യോഗസ്ഥയെക്കുറിച്ച് വാട്സ് ആപ്പില്‍ അശ്ലീല ചാറ്റ്; യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു
തമാശക്ക് ചെയ്തു പോയതാ ആ അശ്ലീല ചാറ്റ്... പക്ഷേ കിട്ടി എട്ടിന്റെ പണി
ആരെക്കുറിച്ചും എന്തും ചര്‍ച്ചചെയ്യാനുള്ള വേദിയായി മാറിയിരിക്കുകയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍. അതിന് ഒരു ഉദാഹരണമാണ് സഹപ്രവര്‍ത്തകയെക്കുറിച്ച് അശ്ലീലം പറഞ്ഞ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനഞ്ചോളം സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നാണ് പരാതി. സ്ക്രീന്‍ ഷോട്ട് അടക്കമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ നിന്നും രക്ഷപ്പെടുക എളുപ്പമല്ല.