വയോധികനെ കൊണ്ട് തറയിലെ തുപ്പല്‍ നക്കിച്ചു, സ്ത്രീകളെ കൊണ്ട് ചെരിപ്പൂരി അടിപ്പിച്ചു; ഗ്രാമമുഖ്യനെതിരെ കേസ്

വയോധികനെ കൊണ്ട് തറയിലെ തുപ്പല്‍ നക്കിച്ച് ഗ്രാമമുഖ്യന്‍

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (13:55 IST)
വാതില്‍മുട്ടാതെ ഗ്രാമത്തലവന്റെ വീട്ടില്‍ പ്രവേശിപ്പിച്ചെന്ന പേരില്‍ വയോധികന് കടുത്ത ശിക്ഷവിധിച്ച് ഗ്രാമമുഖ്യന്‍. 54 കാരനായ മഹേഷ് താക്കൂറിനെ കൊണ്ട് തറയില്‍ തുപ്പിക്കുകയും ആ തുപ്പല്‍ നാവ് കൊണ്ട് നക്കിയെടുപ്പിക്കുകയും സ്ത്രീകളെകൊണ്ട് ഇദ്ദേഹത്തെ ചെരുപ്പൂരി അടിപ്പിക്കുകയും ചെയ്തു. 
 
സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. ബീഹാര്‍മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം മണ്ഡലിത്താലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. 
 
സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയുന്നതിന് വേണ്ടായായിരുന്നു മഹേഷ് താക്കൂര്‍ കഴിഞ്ഞ ദിവസം ഗ്രാമത്തലവന്റെ വീട്ടിലെത്തിയത്. ഗ്രാമമുഖ്യന്റെ വീട്ടിലെത്തിയ ഇദ്ദേഹം വാതില്‍മുട്ടാതെ അകത്ത് കയറിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയായിരുന്നു ശിക്ഷ വിധിച്ചുകൊണ്ടുള്ള നടപടിയും.
 
സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ വിഷയത്തെ കുറിച്ച് അന്വേഷിക്കാനായി പൊലീസുദ്യോഗസ്ഥനെ നളന്ദയിലേക്ക് അയച്ചതായി നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments