‘ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്’; വിചിത്രവാദവുമായി ഡ്രൈവര്‍
‘ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്’; വിശദീകരണവുമായി ഡ്രൈവര്‍
പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹന ഉടമ. മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസമാകാതിര്‍ക്കാന്‍ ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് കാര്‍ ഡ്രൈവര്‍ ജോസ് പൊലീസിന് മൊഴിനല്‍കിയത്.
കെഎല്‍ 17എല്‍ , 202 എന്ന നമ്പറിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെയും കൊണ്ട് പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്.
കാര്‍ ആംബുലന്‍സ് തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് എസ്.യു.വി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്ന് ആംബുലന്‍സിന്റെ ഡ്രൈവര്‍ മധു വ്യക്തമാക്കി.