വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചറുടെ ശകാരം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചറുടെ ശകാരം: 12കാരി ആത്മഹത്യ ചെയ്തു

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (12:52 IST)
ആര്‍ത്തവ രക്തക്കറ വസ്ത്രത്തില്‍ പറ്റിയതിന് ടീച്ചര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12 വയസുകാരി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലാണ് നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത്. സെന്റില്‍ നഗര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. 
 
പെണ്‍കുട്ടി എഴുതിയ  ആത്മഹത്യക്കുറിപ്പു ലഭിക്കുംവരെ എന്തിന് ഇത് ചെയ്തു എന്ന ഞെട്ടലിലായിരുന്നു മാതാപിതാക്കള്‍. ബെഞ്ചിലും, യൂണിഫോമിലും ആര്‍ത്തവ രക്തമുണ്ടെന്ന് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞപ്പോള്‍ വിശ്രമമുറിയിലേക്ക് പോകാന്‍ ടീച്ചറോട് അനുമതി ചോദിച്ചെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. 
 
എന്നാല്‍ സഹപാഠികളുടെ മുമ്പില്‍വെച്ച് ടീച്ചര്‍ തന്നെ ശകാരിച്ചെന്നും പാഡ് പോലും ശരിയ്ക്കുവെയ്ക്കാന്‍ അറിയില്ലേയെന്നു പറഞ്ഞ് ചീത്തവിളിച്ചെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പിന്നീട് തന്നെ പ്രിന്‍സിപ്പലിന്റെ അരികിലേക്ക് വിട്ടെന്നും അദ്ദേഹവും തന്നെ ശകാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments