ഇന്ത്യക്ക് അനുകൂലമായ ട്രംപിന്റെ പ്രസ്‌താവന നാണം കെടുത്തി; അമേരിക്കയുമായുള്ള ബന്ധം പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നു
ഇന്ത്യക്ക് അനുകൂലമായ ട്രംപിന്റെ പ്രസ്‌താവന നാണം കെടുത്തി; അമേരിക്കയുമായുള്ള ബന്ധം പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നു
രാജ്യത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ യുഎസുമായുള്ള ചർച്ചകളും ഉഭയകക്ഷി ബന്ധങ്ങളും നിർത്തിവയ്‌ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു.
രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗൌരവമുള്ളതാണെന്ന് വ്യക്തമാക്കി കൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇക്കാര്യം പാക് സെനറ്റിനെ അറിയിച്ചത്.
അമേരിക്കയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് ഇന്ത്യയുടെ പേരുപറഞ്ഞു പാകിസ്ഥാന്‍ ഭീകരത വളർത്തുകയാണെന്നാണ് തെക്കനേഷ്യ സംബന്ധിച്ച നയപ്രഖ്യാപനങ്ങൾക്കിടെ ട്രംപ് പറഞ്ഞത്.
ഭീകരസംഘടനകൾക്കു സജീവ പിന്തുണ നൽകുന്ന കുറ്റകൃത്യമാണു പാക് ഭരണകൂടം ചെയ്യുന്നത്. ഈ നയത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ പാകിസ്ഥാനെതിരെ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇതാണ് ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.
ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി ഷാഹിദ് ഘഖാൻ അബ്ബാസി അടുത്തമാസം യുഎസ് സന്ദർശിക്കാനിരിക്കെയാണ് പാകിസ്ഥാന്റെ നിർണായകമായ തീരുമാനം.