Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിക്കാന്‍ ഗ്ലാമറായി വന്നതായിരുന്നു അയാള്‍ ; എന്നാല്‍ എത്തിയതോ ജയിലില്‍ !

കതിർ മണ്ഡപത്തിനു പകരം ജയിലേക്ക് !

വിവാഹം കഴിക്കാന്‍ ഗ്ലാമറായി വന്നതായിരുന്നു അയാള്‍ ; എന്നാല്‍ എത്തിയതോ ജയിലില്‍ !
കാൺപൂർ , ബുധന്‍, 21 ജൂണ്‍ 2017 (14:50 IST)
ബലാത്സംഗക്കുറ്റത്തിന് വിവാഹ ദിവസം വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാണ്‍പൂരിലാണ് സംഭവം. ഇരുപത്തിയെട്ടുകാരനായ ദശ്രത്ത് ഖോട്ടിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ ദിവസം രാവിലെ വരന്റെ വീട്ടിലെത്തിയാണ് പൊലീസ് ഖോട്ടിനെ അറസ്റ്റ് ചെയ്തത്.
 
സംഗ്ലിയിലെ ദേവാഡിയിലുള്ള യുവതിയാണ് ഖോട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഖോട്ട് കഴിഞ്ഞ നവംബറില്‍ വീട്ടില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കൂടാതെ പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തുടര്‍ന്നും ഖോട്ട് നിരവധി തവണ യുവതിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളാണ് യുവാവിനെതിരെ പരാതി നല്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ നൈരാശ്യത്തില്‍ മുന്‍ കാമുകന്‍ തൂങ്ങിമരിച്ചു; യുവതിക്കെതിരെ പൊലീസ് കേസെടുത്തത് വിവാഹ ദിവസം