Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിക്കാന്‍ സൌന്ദര്യം തേടി നടക്കുന്നവര്‍ ഇവരെ മാതൃകയാക്കണം

ഇവരെ അറിയാമോ? വലിയ ഒരു സ്നേഹത്തിന്റെ കഥയുണ്ട് ഈ സുന്ദരിക്ക്

Mubai
മുംബൈ , വ്യാഴം, 25 മെയ് 2017 (12:18 IST)
ലളിതബെന്‍ ബാന്‍സി ഇന്ന് സ്നേഹത്തില്‍ വിശ്വസിക്കുവളാണ്. തന്റെ വൈരൂപ്യം മറന്ന് ഒരാള്‍ തന്നെ കല്ല്യാണം കഴിക്കാന്‍ തയ്യാറായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ സുന്ദരി. 2012ല്‍ തന്റെ ബന്ധുനടത്തിയ ആസിഡ് ആക്രമണത്തില്‍ അവള്‍ക്ക് നഷ്ടമായത് സ്വന്തം മുഖമായിരുന്നു. പിന്നീട് ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
 
രണ്ട് മാസം മുന്‍പ് വന്ന ഒരു മിസ്ഡ് കോള്‍ വഴിയാണ് സി സി ടി വി ഓപ്പറേറ്ററായ രാഹുല്‍കുമാറുമായി ലളിത പരിചയത്തിലാകുന്നത്. തന്റെ മുഖത്തിന്റെ വൈരൂപ്യമൊന്നും രാഹുലിന് പ്രശനമായിരുന്നില്ല. തുടര്‍ന്ന് അവര്‍ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തില്‍ താനെയില്‍ മനോഹരമായ ഒരു ഫ്ലാറ്റ് വിവേക് ഒബ്‌റോയി സമ്മാനമായി നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപിന് ഇന്ത്യയില്‍ രക്ഷയില്ല; ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ ചെയ്തത് ഇങ്ങനെ