വിഷം ഒഴിച്ച കോള കയ്യില്‍ പിടിച്ച് അവര്‍ സെല്‍ഫിയെടുത്തു; പിന്നാലെ ആ കോള കുടിച്ച് ആത്മഹത്യയും; ദൃശ്യങ്ങള്‍ പുറത്ത്

വിഷം ഒഴിച്ച കോള കയ്യില്‍ പിടിച്ച് അവര്‍ സെല്‍ഫിയെടുത്തു, പിന്നീട് തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകളും തയ്യാറാക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ !

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (16:59 IST)
വിഷം അടങ്ങിയ കോള കൈയ്യില്‍ പിടിച്ച് സെല്‍ഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികള്‍ ആത്മഹത്യ ചെയ്തു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ്. ഇന്‍ഡോറിലെ വിജയ് നഗറില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന തന്‍വി എന്നിവരെയാണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 
 
രണ്ട് ദിവസമായി രചനയെ കാണാത്തത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ മരിച്ചകാര്യം അറിയുന്നത്. യുവതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഇരുകരും മരിച്ച് കിടന്ന സ്ഥലത്ത് നിന്ന്  പാതി മുറിച്ച കേക്കും കോള കുപ്പിയും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്.
 
അവസാന നിമിഷങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷം വിഷം ചേര്‍ത്ത കോള കഴിച്ച് ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇരുവരുടേയും മൊബൈല്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണുള്ളത്. വിഷം അടങ്ങിയ കോള കുടിക്കുന്നതിന്‍ തൊട്ട് മുന്‍പുള്ള സെല്‍ഫി മാത്രമാണ് ഫോണില്‍ നിന്നും കണ്ടെത്താനായത്. രണ്ട് പേരും തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments