Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാസ്റ്റൈല്‍ കിഡ്നാപ്പ് ; എന്നിട്ടും ഗുര്‍മീതിന് രക്ഷയില്ല !

ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ആ ചുവന്ന പെട്ടി അതിന് വേണ്ടിയായിരുന്നോ ?

സിനിമാസ്റ്റൈല്‍ കിഡ്നാപ്പ് ; എന്നിട്ടും ഗുര്‍മീതിന് രക്ഷയില്ല !
ഛണ്ഡിഗഢ് , ബുധന്‍, 30 ഓഗസ്റ്റ് 2017 (15:28 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ കോടതി ശിക്ഷ വിധിച്ചതിനു ശേഷം ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍. ഹരിയാന ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെകെ റാവുവിന്റേതാണ് ഇത് വെളിപ്പെടുത്തിയത്.
 
പൊലീസ്  വാഹനം തടഞ്ഞു നിര്‍ത്തി ഗുര്‍മീതിനെ കടത്തി കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലില്‍ മൂലം ആശ്രമം പരാജയപ്പെടുകയായിരുന്നു.
 
10 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച ഉടനെ സംസ്ഥാനത്തങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിടാനും ഗുര്‍മീത് അനുയായികള്‍ പദ്ധതിയിട്ടിരുന്നു. ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്‌നല്‍ ആയിരുന്നുവെന്നാണ് പൊലീ‍സ് അഭിപ്രായപ്പെടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ തമ്മിലടിച്ച് ഡോക്ടര്‍മാർ; നവജാതശിശുവിന് ദാരുണാന്ത്യം