വീടിന് പുറത്ത് പശുവിന്റെ ജഡം; നാട്ടുകാര്‍ വീടിന് തീവെച്ചു
വീടിന് പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപണം; നാട്ടുകാര്‍ വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കി
വീടിന് പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീടിന് തീവയ്ക്കുകയും വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ദിയോരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം നടന്നത്. ഉസ്മാന്‍ അന്‍സാരിയാണ് അക്രമണത്തില്‍ ഇരയായത്.
ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ അക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസാണ് അന്‍സാരിയെയും കുടുബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ്പ്പെടുത്തിയത്.