വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ച് കയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഈ പ്രണയ കഥ ഒന്ന് വായിക്കേണ്ടത് തന്നെ !
ഞാന്‍ അവളെ പ്രണയിച്ചു, അവളുടെ ശരീരത്തെ അല്ല, എന്നെ സേഹിക്കുന്ന അവളുടെ മനസിനെ !
ലൈംഗികത്തൊഴിലാളിയായ സുബി തന്റെ പ്രണയം സഫലമായതിന്റെ സന്തോഷത്തിലാണിപ്പോള്‍. രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റില്‍വെച്ചാണ് സാഗര്‍ സുബിയെ പരിചയപ്പെട്ടത്. ഇവരുടെ പ്രണയം തുടങ്ങുന്നതും ഇവിടെ നിന്ന് തന്നെ. പിന്നീട് അവളെ കാണാനായി മാത്രം സാഗര്‍ ജി ബി റോഡിലെ വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനായി.
ഈ പ്രണയം സഫലമാകാന്‍ സുബി തന്റെ പ്രണയ കഥ മറ്റൊരു ലൈംഗികത്തൊഴിലാളിയോടു പറയുകയും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അത് പരാജയപ്പെട്ടു. പിന്നീട് സാഗര്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ സഹായത്തോടെ വേശ്യാലയത്തില്‍ നിന്നും സുബിയെ രക്ഷിക്കുകയായിരുന്നു. വനീതാ കമ്മീഷന്റെ ഹെല്പ്പ്ലൈനില് വിളിച്ച് സാഗര്‍ കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വലിയൊരു സംഘം പൊലീസ് ഉദ്യോഗസ്ഥരും വനിതാ കമ്മീഷനിലെ കൗണ്‍സിലര്‍മാരും വേശ്യാലയം റെയ്ഡ് ചെയ്യുകയും സുബിയെ രക്ഷിക്കുകയും ചെയ്തു.
നേപ്പാളിലുണ്ടായ ഭൂകമ്പമാണ് സുബിയുടെ ജീവിതം മാറ്റിമറിച്ചതെന്നാണ് സാഗര്‍ പറയുന്നത്. 2015ല്‍ നടന്ന ആ ഭൂകമ്പത്തില്‍ അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഭക്ഷണം ലഭിക്കാന്‍ ജീവിക്കാന്‍ വഴിയില്ലാതെയാണ് അവള് ഡല്‍ഹിയിലെത്തിയത്. അവിടെ നിന്ന് ആരോ അവളെ വേശ്യാലയത്തില്‍ വില്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ വനിതാ കമ്മീഷന് സുബിയ്ക്കും സാഗറിനും വേണ്ട എല്ലാ സംരക്ഷണവും നല്‍കുമെന്ന് ഉറപ്പു നല്കി.