സംസ്‌കാര ചടങ്ങിനിടെ 16കാരന്‍ ചാടിയെഴുന്നേറ്റു; കൂടിനിന്നവര്‍ ഞെട്ടിപ്പോയി - സംഭവം കര്‍ണാടകയില്‍
'മരണത്തിൽ' നിന്നും ജീവിതത്തിലേക്ക് ഒരു ഉയർന്നെഴുന്നേൽപ്പ്
സംസ്‌കാര ചടങ്ങിനിടെ 16 വയസുകാരന്‍ ചാടിയെഴുന്നേറ്റു. കർണാടകയിലെ ധാർവാഡയിലുള്ള മനഗണ്ഡി എന്ന ഗ്രാമത്തിലാണ് നാടകീയമായ സംഭവമുണ്ടായത്. ആശുപത്രി അധികൃതരുടെ വിധിയെഴുത്തിനെ തള്ളി കുമാർ മാറാഡി എന്ന വിദ്യാര്‍ഥിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് പേവിഷബാധയെ തുടർന്നാണ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പതിനെട്ടാം തിയതി രാത്രി കുട്ടി മരണത്തിന് കീഴടങ്ങിയെന്നും ആശുപത്രി അധികൃതര്‍ കുമാറിന്റെ ബന്ധുക്കളെ അറിയിച്ചു.
തുടര്‍ന്ന് സംസ്‌കാരത്തിനായി കുമാറിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം സംസ്‌കാരത്തിന് തൊട്ടു മുമ്പ് നടത്തുന്ന വിലാപയാത്രയ്‌ക്കിടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കുമാര്‍ ഉണർന്ന് എഴുന്നേൽകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ആദ്യം ഭയന്നെങ്കിലും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ധ പരിശോനയ്‌ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുമാര്‍ ഇപ്പോഴുള്ളത്.