സിപിഐഎമ്മുമായി കൈകോർക്കാനൊരുങ്ങി 'ഉലകനായകന്‍' !

സിപിഐഎമ്മുമായി യോജിച്ചുനീങ്ങാനൊരുങ്ങി കമല്‍ഹാസന്‍

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (08:51 IST)
വര്‍ഗീയവിരുദ്ധ പ്രചാരണത്തില്‍ സിപിഐഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങി നടന്‍ കമല്‍ഹാസന്‍. ഇതിനോടനുബന്ധിച്ച് ഈ മാസം പതിനാറിന് വര്‍ഗീയ ഫാസിസത്തിനെതിരെ കോഴിക്കോട് വച്ച് നടക്കുന്ന ന്യൂനപക്ഷ ദേശീയ കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും.   
 
ഹിന്ദുത്വവര്‍ഗീയതക്കെതിരെ നിലകൊള്ളുമെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തിടെ ചര്‍ച്ചചെയ്യുകയും ചെയ്തു. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.
 
തമിഴ്‌നാട്ടില്‍ മതേതരമുന്നണിക്ക് കമല്‍ നേതൃത്വം നല്‍കണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹമാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.കെ.പദ്മനാഭന്‍ പറഞ്ഞു. അതേസമയം, രജനീകാന്തിന്റെ നീക്കങ്ങള്‍ അറിയാത്തതുകൊണ്ടാണ് കമല്‍ തന്റെ രാഷ്ട്രീയപ്രവേശം വ്യക്തമാക്കാത്തതെന്ന സൂചനയുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments