Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി; ആഴ്ചയില്‍ ഒരു ദിവസം വന്ദേമാതരം ആലപിക്കണമെന്ന് ഹൈക്കോടതി

സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസം വന്ദേമാതരം ആലപിക്കണമെന്ന് ഹൈക്കോടതി

സ്കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി; ആഴ്ചയില്‍ ഒരു ദിവസം വന്ദേമാതരം ആലപിക്കണമെന്ന് ഹൈക്കോടതി
ചെന്നൈ , ചൊവ്വ, 25 ജൂലൈ 2017 (14:08 IST)
തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി. സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ആഴ്ചയില്‍ ഒരു തവണ വന്ദേമാതരം ചൊല്ലണം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണിത്.
 
വീരമണി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇത്തരം ഒരു ഉത്തരവിറക്കിയത്. സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയില്‍ വന്ദേമാതരം ഏത് ഭാഷയിലാണെന്ന ചോദ്യത്തിന് ബംഗാളിയിലാണെന്ന ഉത്തരമാണ് താന്‍ നല്‍കിയതെന്നും എന്നാല്‍ ഉത്തരസൂചികയില്‍ സംസ്‌കൃതം എന്ന ഓപ്ഷനായിരുന്നു ഉണ്ടായിരുന്നതെന്നും ഇദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.  
 
ഈ സാഹചര്യത്തിലാണ് വന്ദേമാതരം എഴുതിയത് സംസ്‌കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം കോടതിയെ സമീപിക്കുന്നത്. എന്നാല്‍ വന്ദേമാതരത്തിന്റെ യഥാര്‍ത്ഥ ഭാഷ സംസ്‌കൃതമാണെന്നും പക്ഷേ എഴുതിയത് ബംഗാളി ഭാഷിയിലാണെന്നുമായിരുന്നു ജൂണ്‍ 13 ന് അഡ്വ ജനറല്‍ ആര്‍ മുത്തുകുമാരസ്വാമി മറുപടി നല്‍കിയത്.  
 
തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഴ്ചയില്‍ രണ്ട് തവണ വന്ദേമാതരം നിര്‍ബന്ധമായി പാടണമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും വന്ദേ മാതരം മാസത്തിലൊരിക്കല്‍ പാടണമെന്നും ഉത്തരവില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശൗച്യാലയത്തില്‍ ബാഹുബലി; ഒടുവില്‍ ഇക്കാര്യത്തില്‍ തീരുമാനമായി