സ്റ്റൈല്‍ മന്നന് തട്ടിപ്പ് വീരന്, അദ്ദേഹം രാഷ്ട്രീയത്തില്‍ വരുന്നത് നല്ല കാര്യമല്ല; രജനിക്കെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യന് സ്വാമി
രജനിക്ക് ഉടക്കിട്ട് സുബ്രഹ്മണ്യന് സ്വാമി
സ്റ്റൈല്‍ മന്നന് രജനികാന്തികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. രജനികാന്ത് തട്ടിപ്പുകാരനാണെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ വരുന്നത് നല്ല കാര്യമല്ലെന്നും സ്വാമി പറയുന്നു. ഇന്ത്യ ടുഡെയുമായി സംസാരിക്കുമ്പോഴാണ് സ്വാമി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തനിക്ക് രജനിയെ വ്യക്തിപരമായി അറിയാമെന്നും അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
താന്‍ പറയുന്ന ഒരു കാര്യത്തിലും തെറ്റില്ല, ഒരു തവണ പറഞ്ഞാല്‍ അത് നൂറ് തവണ പറഞ്ഞ പോലെയാണെന്നും രജനിയുടെ പ്രശസ്തമായ സിനിമാ സംഭാഷണം സൂചിപ്പിച്ച് സ്വാമി കൂട്ടിച്ചേര്‍ത്തു. രജനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിന് നിരവധി തടസങ്ങള്‍ നേരിടേണ്ടി വരും. അതുകൊണ്ടാണ് താന്‍ ഉപദേശിക്കുന്നത്, രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുത്. അതാണ് അദ്ദേഹത്തിന് നല്ലതെന്നും സ്വാമി വ്യക്തമാക്കി.
രജനികാന്ത് ഇതുവരെ കൈമുതലാക്കിയ ആയുധങ്ങള്‍ മതിയാകില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനെന്നും സ്വാമി പറഞ്ഞു. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറായെന്നും അതിന് അനുയോജ്യമായ സമയം താന്‍ ആ പ്രഖ്യാപനം നടത്തുമെന്നുമാണ് രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ബിജെപിയോടൊപ്പമായിരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടി സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നും രജനിയുമായി അടുപ്പമുള്ളവര്‍ സൂചന നല്‍കുകയും ചെയ്തിരുന്നു.