Webdunia - Bharat's app for daily news and videos

Install App

ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു; വൈരാഗ്യം തീര്‍ക്കാന്‍ ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് ആ അമ്മ ചെയ്തത് ഇങ്ങനെ !

ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു; ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് ആ അമ്മ ചെയ്തത് ഇങ്ങനെ !

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (11:11 IST)
മതവും ജാതിയും മനുഷ്യരെ കൊല്ലുന്ന ഒന്നായി മാറികഴിഞ്ഞു. അതിന് ഒരു ഉദാഹരണമാണ് സ്വന്തം സമുദായത്തിന് പുറത്ത് നിന്നുള്ള യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ യുവതിയോട് കുടുംബം ചെയ്തത കൊടും ക്രൂരതകള്‍‍. കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണ്ടഗനല്ല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്.
 
ബാനു ബീഗം എന്ന 21കാരി മുസ്ലിം പെണ്‍കുട്ടി 24കാരനായ സയബന്ന ശരണപ്പ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. സയബന്ന ദളിത് യുവാവാണ്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും രണ്ട് വീട്ടുകാരും ശക്തമായി എതിര്‍ത്തും. എന്നാല്‍ ഇവര്‍ ജനുവരി 24 ന് വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിച്ചു. തുടര്‍ന്ന് ഗോവയിലേക്ക് കടന്നു.
 
തുടര്‍ന്ന് ബാനു ബീഗം ഗര്‍ഭിണിയായ ശേഷം ഇവര്‍ നാട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മാറിയിട്ടുണ്ടാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ വീട്ടുകാരെ ബാനു ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചു. പക്ഷേ ഇവരുടെ വീട്ടുകാര്‍ ഇവരെ സ്വീകരികാന്‍ തയ്യറായില്ല.
തുടര്‍ന്ന് വീട്ടുകാരുമായി വലിയ രീതിയില്‍ വഴക്കും കയ്യേറ്റവും നടന്നുവെന്ന് പൊലീസ് പറയുന്നു. 
 
നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ വീട്ടുകാരെ ബാനു ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചു. എന്നാല്‍ ഇരുവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാരുമായി വലിയ രീതിയില്‍ വഴക്കും കയ്യേറ്റവും നടന്നുവെന്ന് പോലീസ് പറയുന്നു. സയബന്നയെ ഉപേക്ഷിക്കാതെ ബാനുവിനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ അതിന് ഇവര്‍ സമ്മതിച്ചില്ല. 
 
അന്ന് രാത്രി ബാനുവിന്റെ അച്ഛനും സഹോദരനും ചേര്‍ന്ന് സയബന്നയെ തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ സയബന്ന തല്ലിച്ചതച്ചു. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സയബന്ന അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍  പരാതിയും നല്‍കി. ബാനുവിനെ കൂട്ടിക്കൊണ്ടു പോകാനായി തിരികെ വീട്ടിലെത്തിയ സയബന്നയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മകളോടുള്ള  വൈരാഗ്യം തീര്‍ക്കാന്‍ അതിക്രൂരമായിട്ടായിരുന്നു. ഗര്‍ഭിണിയായ ബാനുവിനെ ക്രൂരമായി മര്‍ദിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. കര്‍ണാടകയില്‍ നടക്കുന്ന 13മത്തെ ദുരഭിമാനക്കൊലയാണിത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പേരില്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉണ്ടോ? പിഴയും ജയില്‍ ശിക്ഷയും ഉറപ്പ്

ഷൊർണൂരിൽ ട്രെയിൽ തട്ടി നാലു ശൂ ചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയോ? നിങ്ങളുടെ ഈ അവകാശങ്ങള്‍ അറിഞ്ഞിരിക്കണം

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments