Publish Date: Fri, 16 May 2014 (19:21 IST)
Updated Date: Fri, 16 May 2014 (19:27 IST)
കോണ്‍ഗ്രസിനും യു പി എയ്ക്കും ഏറ്റ പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വളരെ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന്‍റേതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പറഞ്ഞു.
ജനവിധി അംഗീകരിക്കുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സുരക്ഷയും പുതിയ സര്‍ക്കാരിന് കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു - സോണിയാ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഒരു സംസ്ഥാനത്തും രണ്ടക്കം കടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm
LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm