‘അയാള്‍ക്ക് മതിയായപ്പോള്‍ എന്നെ രാഷ്ട്രീയക്കാര്‍ക്ക് കാഴ്ചവെച്ചു’; ആള്‍ദൈവത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

ആള്‍ദൈവത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (08:19 IST)
ബലാത്സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് യുപിയില്‍ അറസ്റ്റിലായ ആള്‍ദൈവം ബാബ സിയ രാം ദാസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. എട്ടുമാസത്തിലേറെയായി  തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. 
 
ബാബയ്ക്കു പുറമേ അദ്ദേഹത്തിന്റെ ശിഷ്യരും ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.  രാഷ്ട്രീയക്കാരുമായി നല്ല ബന്ധമുണ്ടായിരുന്നു ബാബ അവര്‍ക്കുവേണ്ടി വിദ്യാര്‍ഥിനികളെ വിതരണം ചെയ്തിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
 
അതേസമയം പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബാബയുടെ വനിതാ ശിഷ്യയ്ക്ക് 50,000 രൂപയ്ക്കു വിറ്റതാണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ആദ്യം ലക്‌നൗവിലേക്കും പിന്നീട് മിഷ്‌രിക്കിലെ ആശ്രമത്തിലേക്കും കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
 
ഇയാള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതിനെക്കുറിച്ചെല്ലാം ആരോടെങ്കിലും പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. പിന്നീട് മിഷ്‌രിക്കിലേക്ക് തിരിച്ചുകൊണ്ടുവന്നപ്പോള്‍ ബാബ വീണ്ടും പീഡിപ്പിച്ചു. ഇതിനിടെ ബാബയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ പെണ്‍കുട്ടി പൊലീസിനെ വിളിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

അടുത്ത ലേഖനം
Show comments