കരുതിയിരുന്നോളൂ... ആഷസിനു മുമ്പ് ഞങ്ങളത് ചെയ്തിരിക്കും; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഓസീസ് താരം
ട്വന്റി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഓസീസ് താരത്തിന്റെ മുന്നറിയിപ്പ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അങ്ങിനെ തോറ്റു പിന്‍മാറുന്ന ഒരു ടീമല്ല ഓസ്‌ട്രേലിയ. ഇന്ത്യന്‍ ടീം കരുതിയിരുന്നോളൂ... ഞങ്ങള്‍ ശക്തമായി തിരിച്ചുവരും എന്ന മുന്നറിയിപ്പാണ് വാര്‍ണര്‍ ഇന്ത്യന്‍ ടീമിനു നല്‍കിയത്.
ഇംഗ്ലണ്ടുമായി നവംബറില്‍ ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് ഞങ്ങള്‍ക്കു അഭിമാനത്തോടെ പങ്കെടുക്കണം. ഇന്ത്യയുമായുള്ള തോല്‍വികള്‍ ഒരുതരത്തിലും അതിനെ ബാധിക്കില്ല. ഏകദിന പരമ്പര നഷ്ടപ്പെട്ട ഞങ്ങള്‍ ട്വന്റി20 പരമ്പര സ്വന്തമാക്കി ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു
അഞ്ച് ഏകദിന മത്സരങ്ങളില്‍ മൂന്നിലും ജയിച്ച ഇന്ത്യ പരമ്പര നേരത്തെതന്നെ സ്വന്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്നാണ് നാലാം ഏകദിനം. തന്റെ നൂറാം മത്സരം കളിക്കാനാണ് വാര്‍ണര്‍ ഇന്നിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.