‘ആദ്യം കേരളത്തിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കൂ, എന്നിട്ട് ഇങ്ങോട്ട് വാ’ ; പിണറായിയോട് ബിജെപി നേതാവ്

ഹരിയാനയിലെ മലയാളികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച പിണറായിക്ക് രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (09:13 IST)
ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് തരുണ്‍ വിജയ്. 
 
പിണറായി വിജയന്റേത് ‘കപട’ ആശങ്കയാണെന്നാണ് തരുണ്‍ വിജയ് പറഞ്ഞത്. സ്വന്തം സംസ്ഥാനത്ത് കേരളീയര്‍ ‘ഏറ്റവും അസുരക്ഷിതരായി’ കഴിയുകയാണെന്നു പറഞ്ഞായിരുന്നു ബിജെപി നേതാവ് മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്തുവന്നത്.
 
‘ഹരിയാനയിലുള്ള കേരളീയരുടെ സുരക്ഷയില്‍ കപട ആശങ്ക കാണിച്ച പിണറായി ഈ ചോദ്യത്തിന് മറുപടി പറയണം. കേരളത്തില്‍ കേരളീയരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ? ഇന്ത്യയില്‍ മലയാളികള്‍ക്ക് സുരക്ഷിതത്വം ഏറ്റവും കുറഞ്ഞത് കേരളത്തില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments