Select Your Language

Notifications

webdunia
webdunia
webdunia
शनिवार, 21 दिसंबर 2024
webdunia

‘ഗോമൂത്രം ചൂടോടെ കുടിക്കുന്നാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം’; വൈറലായി യുവാവിന്റെ വെളിപ്പെടുത്തല്‍ - വീഡിയോ

ഒരു പതിറ്റാണ്ടിലേറെയായി ഗോമൂത്രം ചൂടോടെ കുടിക്കുന്നു; ആരോഗ്യം മെച്ചപ്പെട്ടെന്ന് യുവാവിന്റെ സാക്ഷ്യം

‘ഗോമൂത്രം ചൂടോടെ കുടിക്കുന്നാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം’; വൈറലായി യുവാവിന്റെ വെളിപ്പെടുത്തല്‍ - വീഡിയോ
, വ്യാഴം, 24 ഓഗസ്റ്റ് 2017 (16:02 IST)
ഗോമൂത്രം കുടിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന വാദങ്ങള്‍ക്ക് ബലമേകുന്ന തെളിവുകളുമായി ആഗ്രയിലെ ഒരു യുവാവ് രംഗത്ത്. കുറേകാലങ്ങള്‍ക്കു മുമ്പുതന്നെ അന്തര്‍ദേശീയ മാധ്യമങ്ങളുടെയുള്‍പ്പെടെ ശ്രദ്ധാകേന്ദ്രമായിരുന്നു ജയ്‌റാം സിന്‍ഘല്‍ എന്ന ഈ മനുഷ്യന്‍.
 
മാധ്യമ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെ ഇദ്ദേഹം ഒരു ഗ്ലാസുമായി പശുവിന്റെ പിന്‍ഭാഗത്തേക്ക് പോവുകയും പശുമൂത്രമൊഴിച്ച സമയത്ത് ആ മൂത്രം ഒരു ഗ്ലാസില്‍ ശേഖരിക്കുകയും അത് ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കുകയും ചെയ്തു. ഒരാള്‍ പറഞ്ഞതുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും വളരെയേറെ പ്രയോജനപ്രദമാണ് ഇതെന്നുമാണ് അദ്ദേഹം പറയുന്നത്.
 
താന്‍ ഒരു പ്രമേഹരോഗിയായിരുന്നു. എന്നാല്‍ പശുവിന്റെ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ പ്രമേഹം നിയന്ത്രണത്തിലായതായും ഇയാള്‍ പറയുന്നു. ധാരാളം ആളുകളാണ് പശുവിന്റെ മൂത്രം കുടിക്കാനായി നിത്യേന ഇവിടെയെത്തുന്നത്. ഇവരില്‍ ക്യാന്‍സര്‍ രോഗികള്‍ വരെയുണ്ടെന്നാണ് ജയ്‌റാം പറയുന്നത്. സാധാരണ ശേഖരിച്ച് വച്ച് ഉപയോഗിക്കാതെ ചൂടോടെ കുടിക്കുകയാണ് ഉത്തമമെന്നാണ് അദ്ദേഹം പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനരക്ഷായാത്ര: പിണറായി വിജയന്റെ നാട്ടില്‍ കാല് കുത്താന്‍ അമിത് ഷാ, ചങ്കിടിപ്പോടെ ബിജെപി - കേന്ദ്രസേന എത്തിയേക്കും