Webdunia - Bharat's app for daily news and videos

Install App

‘ഞങ്ങളെ നിര്‍മിച്ചിരിക്കുന്നത് കളിമണ്ണില്‍ നിന്ന്‘- മോദി

‘ഭയപ്പെടുത്താന്‍ നോക്കേണ്ട, ഞങ്ങളെ ഉണ്ടാക്കിയത് വേറെ കളിമണ്ണിലാണ് ’: മോദി

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (12:28 IST)
സര്‍ക്കാര്‍ തുടങ്ങിവെച്ച എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുക എന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി പറയുന്നു. 
 
ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിന് പിന്നാലെ അത് മറക്കുന്ന സര്‍ക്കാറുകളെ മാത്രമേ ജനങ്ങള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ അതിനെല്ലാം ഒരു മാറ്റം വരുത്തി നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുന്ന സര്‍ക്കാരായി മാറുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു. 
 
തങ്ങള്‍ ഒരിക്കലും മുന്‍സര്‍ക്കാരിനെപ്പോലെയാവില്ലെന്നും മോദി കൂട്ടി ചേര്‍ത്ത്. രാജസ്ഥാനിലെ 12 നാഷണല്‍ ഹൈവേ പ്രൊജക്ടിന്റെ ഉദ്ഘാടന വേളിയിലായിരുന്നു മോദിയുടെ പ്രസംഗം. അടുത്ത മാസമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 
ബലഹീനരായവരെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. വിരട്ടാം എന്നാല്‍ ഞങ്ങളെ നിര്‍മിച്ചിരിക്കുന്നത് മറ്റൊരു കളിമണ്ണില്‍ നിന്നാണ്. വെല്ലുവിളി ഏതെന്ന് തിരിച്ചറിഞ്ഞ് അതിനെ തന്നെ വെല്ലുവിളിക്കുകയാണ് ഞങ്ങള്‍ ചെയ്യാറെന്നും മോദി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments