Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ടിപ്പു സുല്‍ത്താന്‍ കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയാണ് ’; കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ അനന്തരാവകാശികള്‍ രംഗത്ത്

ടിപ്പു സുല്‍ത്താന്‍ കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയാണ്; കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിയുമായി അനന്തരാവകാശികള്‍

ന്യൂഡല്‍ഹി , തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (09:43 IST)
ടിപ്പു സുല്‍ത്താനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിയുമായി അനന്തരാവകാശികള്‍ രംഗത്ത്. ടിപ്പു കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്തിയാര്‍ അലിയാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. അത് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യതിരുന്നു.
 
ദേശീയ നായകനായ ടിപ്പുവിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും കുടുംബത്തിലെ മറ്റു അംഗങ്ങളുമായി ആലോചിച്ച് പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
 
ടിപ്പു ക്രൂരനായ കൊലപാതകിയാണെന്നും കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയാണെന്നും ഹെഗ്ഡ പറഞ്ഞിരുന്നു. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. അടുത്തമാസം നടക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തില്‍ തന്നെ ക്ഷണിക്കേണ്ടെന്ന് വ്യക്തമാക്കിയാണ് അനന്ത്കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെര്‍സലിന് പിന്തുണയുമായി രജനികാന്ത്