Webdunia - Bharat's app for daily news and videos

Install App

‘മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി‘; മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:12 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും വിവാദ ആള്‍ദൈവം രാധേ മാ. ഗുര്‍മീത് റാം റഹീം സിങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് രാധേ മായുടെ ഈ പ്രതികരണം.
 
തട്ടിപ്പുകാരിയായ ആത്മീയ ഗുരുവെന്ന് നടന്‍ ഋഷി കപൂര്‍ രാധേ മായെ വിശേഷിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഋഷി കപൂറിനെ ഭഗവാന്‍ ശിവന്‍ രക്ഷിക്കട്ടെയെന്നായിരുന്നു രാധേ മായുടെ പ്രതികരണം. ‘ഋഷി കപൂര്‍ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പാപവും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 
 
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അരങ്ങേറിയ കലാപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ദൈവഹിതമാണെന്നായിരുന്നു അവരുടെ പ്രതികരണം. ‘ഞാന്‍ കൂടുതലൊന്നും ചിന്തിക്കാറില്ല. എന്റെ ആളുകള്‍ക്കൊപ്പം ഞാന്‍ കഴിയുന്നു. 
 
ശിവ ഭഗവാനെ ആരാധിക്കുന്നതിന്റെ തിരക്കിലാണ് ഞാന്‍. വളരെ വിരളമായാണ് ഞാന്‍ വീട്ടില്‍ നിന്നുപോലും പുറത്തിറങ്ങാറുള്ളത്. സംഭവിക്കുന്നതെല്ലാം ദൈവഹിതമാണെന്നും അവര്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് ഞാനില്ല. ഞാനൊരു സന്യാസിയോ ഗുരുവോ അല്ല ഒരു അമ്മയാണ്. എല്ലാ സന്യാസിമാരെയും ഗുരുക്കന്മാരെയും ഞാന്‍ ആദരിക്കുവെന്നും രാധേ മാ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്ന് പൊതുവെ ശാന്തം, മഴ വടക്കോട്ട്

നെഞ്ചില്‍ ഗൈഡ് വയര്‍ മറന്നുവച്ചു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറിനെതിരെ കേസെടുത്തു

കഴുത്ത് ഉടലില്‍ നിന്ന് വേര്‍പെട്ടു, കൈകളും കാലുകളും മുറിച്ചുമാറ്റി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലി നല്‍കി

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments