‘വന്ദേമാതരം ചൊല്ലിയില്ലെങ്കില്‍ പാകിസ്ഥാനിലേക്കു പോകൂ’ ; നിയമസഭയ്ക്കു മുന്‍പില്‍ മുസ്‌ലിം എംഎല്‍എമാരുടെ വാക്കേറ്റം
നിയമസഭയ്ക്കു മുന്‍പില്‍ മുസ്‌ലിം എംഎല്‍എമാരുടെ വാക്കേറ്റം
മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്ത് എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റം. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എംഎല്‍എ വാരിസ് പത്താനും ബിജെപി എംഎല്‍എ രാജ് പുരോഹിതുമായുള്ള വാക്കേറ്റത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വാരിസ് പത്താനോട് വന്ദേമാതരം എന്ന മുദ്രാവാക്യം വിളിക്കാന്‍ രാജ് പുരോഹിത് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂയെന്നും പറഞ്ഞു. എന്നാല്‍ അതേസമയം വന്ദേമാതരം ചൊല്ലാന്‍ പറയുമ്പോള്‍ വാരിസ് പത്താന്‍ ‘ജയ് ഹിന്ദ്’, ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതികരിക്കുകയായിരുന്നു.
ഇതോടെ രോഷം പൂണ്ട ബിജെപി എംഎല്‍എ ‘വന്ദേമാതാരം’ എന്ന് ഉറക്കെയുറക്കെ വിളിയ്ക്കുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് വാരിസ് പത്താന്‍ ‘ജയ് ഹിന്ദ്’ എന്നും. സ്‌കൂളുകളിലും കോളജുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള മദ്രാസ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു എംഎല്‍എമാരുടെ ഈവാക്കേറ്റം.