Webdunia - Bharat's app for daily news and videos

Install App

ചാനൽ ചർച്ചയ്ക്കിടെ മുസ്ലീം അവതാരകനെ കാണാതിരിക്കാൻ കണ്ണുംപൊത്തി സംഘപരിവാർ നേതാവ്; വിമർശനം

സൊമാറ്റോ വിഷയത്തിൽ ന്യൂസ് 24 ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (14:40 IST)
ചാനൽ ചർച്ചയ്ക്കിടെ മുസ്ലീമായ വാർത്താ അവതാരകനെ കാണാതിരിക്കാൻ കണ്ണുപൊത്തി സംഘപരിവാർ സംഘടനയായ 'ഹം ഹിന്ദു'വിന്റെ നേതാവ് അജയ് ഗൗതം. സൊമാറ്റോ വിഷയത്തിൽ ന്യൂസ് 24 ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. അതേസമയം, ഗൗതമിനെ ഇനി സ്റ്റുഡിയോയിലേക്ക് മറ്റു ചര്‍ച്ചകള്‍ക്കായി വിളിക്കില്ലെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. 
 
മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമാറുമ്പോഴാണ് അജയ് ഗൗതം കണ്ണുപൊത്തിയത്. ആഗസ്റ്റ് ഒന്നിന് ചാനല്‍ യൂട്യൂബില്‍ പുറത്തു വിട്ട ചര്‍ച്ചയുടെ വീഡിയോയില്‍ ഈ ദൃശ്യങ്ങളില്ല. ഇപ്പോള്‍ ട്വിറ്ററിലാണ് സ്റ്റുഡിയോയില്‍ നടന്ന സംഭവങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുസ്‌ലിം ചെറുപ്പക്കാരന്‍ കൊണ്ടു വന്നതിനാല്‍ തിരിച്ചയച്ച സംഭവമാണ് ചാനല്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

അടുത്ത ലേഖനം
Show comments