Webdunia - Bharat's app for daily news and videos

Install App

ചോക്ലേറ്റ് നല്‍കി പത്തുവയസ്സുകാരനെ പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാന്‍ കൊലപ്പെടുത്തി; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍

പത്തുവയസ്സുകാരനെ ചോക്ലേറ്റ് നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2018 (14:25 IST)
പത്തുവയസ്സുകാരനെ ചോക്‌ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ ബാലനെ കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍.
 
ശനിയാഴ്ച ഡല്‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. മനോജ് എന്ന വ്യക്തിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലചെയ്യപ്പെട്ട ബാലന്റെ പിതാവിന്റെ സുഹ്രത്താണ്. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്‌ലേറ്റ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മനോജ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 
 
ഇയാള്‍ കുട്ടിയെ ഭല്‍സ്വ കനാലിന് സമീപം എത്തിച്ചാണ് ക്രൂരകൃത്യത്തിന് ഇരയാക്കിയത്. കുട്ടി കരഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം പുറം‌ലോകം അറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
 
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയതായിരുന്നു. രാത്രി ജോലി കഴിഞ്ഞ് എത്തിയ മാതാപിതാക്കള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പോലീസിന് പരാതി നല്‍കുകയായിരുന്നു. അടുത്തുള്ള സിസിടിവിയിലെ ദ്രശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ചോദ്യം ചെയ്യലിലാണ് പ്രകൃതിവിരുദ്ധ പീഡനം നടന്നതായി ഇയാള്‍ സമ്മതിച്ചത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍

അടുത്ത ലേഖനം
Show comments