Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരുക്ക്

വിവാദങ്ങള്‍ക്കിടയില്‍ ഷമിക്ക് അപകടം

മുഹമ്മദ് ഷമി
, ഞായര്‍, 25 മാര്‍ച്ച് 2018 (11:55 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പെണ്‍കുട്ടികള്‍ ഒരു ബലഹീനതയാണെന്ന ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് ചൂട് പിടിച്ച് നില്‍ക്കെ താരത്തിന് അപകടം. ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രമധ്യ ഷമി സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍പ്പെട്ടു.
 
അപകടത്തില്‍ താരത്തിന്റെ തലയ്ക്ക് പരിക്കേറ്റെന്നും തുന്നലുകളുണ്ടെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് ശേഷം 28കാരനായ താരം ഡെറാഡൂണില്‍ തന്നെ വിശ്രമിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നും പെട്ടെന്ന് താരം സുഖം പ്രാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം, തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഹസിൻ ജഹാൻ രംഗത്തെത്തിയതിനെ തുടർന്നു തടഞ്ഞുവച്ച വാർഷിക കരാറിൽ ഷമിയെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു.

വർഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിലാണ് വിവാഹേതര ബന്ധമുണ്ടെന്ന് ഷമി വെളിപ്പെടുത്തിയതെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനയത്തിന്റെ ഓര്‍മ്മയായി ഓശാന!