നോട്ട് നിരോധനം പാളിയോ ?; 1000 രൂപയുടെ നോട്ട് ഫെബ്രുവരിയോടെ ബാങ്കുകളിലേക്ക്
1000 രൂപ നോട്ട് മടങ്ങിയെത്തുന്നു
Publish Date: Sun, 29 Jan 2017 (11:18 IST)
Updated Date: Sun, 29 Jan 2017 (11:33 IST)
1000 രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തുന്നു. ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യമോ എല്ലാ കറൻസി നിയന്ത്രണങ്ങളും പിൻവലിക്കുമെന്നും അപ്പോഴേക്കും 1000 രൂപയുടെ പുതിയ നോട്ടുകൾ എല്ലാ കറൻസി ചെസ്‌റ്റുകളിലും എത്തിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എടിഎമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻവലിക്കാവുന്ന തുകയുടെ പരിധി ഉടൻതന്നെ 24,000 രൂപയായി വർധിപ്പിച്ചേക്കും. എടിഎമ്മുകളിൽ പണം നിറയ്‌ക്കുന്നത് ഇപ്പോൾ ഏറെക്കുറെ സാധാരണ നിലയിലായതിനെതുടര്‍ന്നാണ് ഈ തീരുമാനം.