രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് തിരിഞ്ഞതോടെയാണ് ശക്തിപ്രകടനവുമായി ഗെഹ്‌ലോട്ട് രംഗത്തെത്തിയത്. അതേസമയം സച്ചിൻ പൈലറ്റുമായി ചർച്ച നടത്താനും പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് തിരിച്ചുവരവിന് വഴിയൊരുക്കാനും തയ്യാറാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
30 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിരുന്നതെങ്കിലും പത്തില്‍ താഴെ പേര്‍ മാത്രമാണ് സച്ചിനെ പിന്തുണക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പ്രകാരം വ്യക്തമാകുന്നത്. ജയ്‌പൂരിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ശക്തിപ്രകടനത്തിൽ ആകെയുള്ള എംഎൽഎമാരിൽ 102 പേരും എത്തിയതായാണ് റിപ്പോർട്ട്.200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 101 പേരാണ് മന്ത്രിസഭ നിലനിര്‍ത്താന്‍ ആവശ്യമുള്ളത്.