Webdunia - Bharat's app for daily news and videos

Install App

പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കുറ്റിക്കാട്ടിലുപേക്ഷിച്ചു, ഒരാൾ അറസ്റ്റിൽ

ക്രൂരതയ്ക്ക് അതിരില്ല; ഡൽഹിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു പീഡന വാർത്ത

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (15:01 IST)
അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്ത് കൊണ്ട്പോയി പീഡിപ്പിച്ച ശേഷം കുറ്റികാട്ടിൽ ഉപേക്ഷിച്ചതിന് ഒരാൾ അറസ്റ്റിൽ. 36കാരനായ ബീഹാർ സ്വദേശിയാണ് പൊലീസി പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
 
 അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പതിനൊന്ന് മാസം മാത്രംൻ പ്രായമുള്ള കുഞ്ഞിനെ ഇയാൾ 10 മണിയോടെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. 11 മണിയോടെ ഡൽഹി വെസ്റ്റ് ലോക്കൽ പോലീസ് സ്റ്റേഷനിൽ കുഞ്ഞിന്റെ അമ്മ പരാതിയുമായി എത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയും കുഞ്ഞും താമസിക്കുന്ന സ്ഥലത്ത് നിന്നും അകന്നുള്ള ഒരു കുറ്റികാട്ടിൽ നിന്നുമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
 
അമിത രക്ത സ്രാവത്തോടെ ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്ന കുഞ്ഞ് ഇപ്പോൾ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച പ്രതിയുടെ മൊബൈൽ ഫോണാണ് പൊലീസിന് സഹായകമായത്. സംഭവ സ്ഥലത്തിന് കുറച്ചകലെയുള്ള നിർമാണ തൊഴിലാളികളുടെ കാമ്പിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain Alert: ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ അറിയാം

ഷാര്‍ജയിലെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

'അങ്ങനെ കരുതാന്‍ സൗകര്യമില്ല'; യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസന്ദേശം ലീക്കായി

വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാം: സുപ്രീംകോടതി

പുടിൻ സംസാരിച്ച് മയക്കും, ബോംബിട്ട് കൊല്ലും: യുക്രെയ്ൻ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments