Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരാഖണ്ഡ് ദുരന്തത്തിൽ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡ് ദുരന്തത്തിൽ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു
, ചൊവ്വ, 23 ഫെബ്രുവരി 2021 (14:44 IST)
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ പ്രളയത്തി‌ൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.
 
അപകടത്തിൽ 60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്.സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്.
 
നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 838 പ്രശ്‌നബാധിത ബൂത്തുകൾ, 75 % വോട്ടുകളും ഒരു സ്ഥാനാർഥിക്ക് മാത്രം ലഭിക്കുന്ന 359 ബൂത്തുകൾ