മാംസവ്യാപാരത്തിന് 14കാരിയായ മകളെ നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. പൊലീസ് ബുദ്ധിപരമായി നടത്തിയ നീക്കത്തിനൊടുവിലാണ് 30കാരിയായ അമ്മ പിടിയിലായത്.
മുംബൈയില്‍ മീര റോഡിലെ കാശിമീര റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. കസ്റ്റമറെന്ന വ്യാജേന ഒരാളെ പൊലീസ് ആദ്യം ഈ സ്ത്രീയുടെ അടുത്തേക്ക് അയയ്ക്കുകയായിരുന്നു. അവര്‍ പുറത്തുവന്നതും അവിടെ കാത്തിരുന്ന പൊലീസുകാര്‍ പിടികൂടി.
മകളെ പൊലീസുകാര്‍ ഈ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നിര്‍ബന്ധിച്ചുള്ള വേശ്യാവൃത്തി ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.