14കാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണം വരെ കഠിന തടവ്
ഇത് ഒരു അച്ഛനാണ്, ഒരു വര്‍ഷം തുടര്‍ച്ചയായി മകളെ പീഡിപ്പിച്ചു; എന്നാല്‍ സംഭവിച്ചതോ?
14 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് കോടതി മരണം വരെ കഠിന തടവ് വിധിച്ചു. മദ്യപിച്ച് വീട്ടിലെത്തിയിരുന്ന പ്രതി ഒരു വര്‍ഷം തുടര്‍ച്ചയായി മകളെ പീഡിപ്പിക്കുകയായിരുന്നു.
സംഭവമായി ബന്ധപ്പെട്ട് പ്രതിയുടെത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി പറഞ്ഞു. ഡിണ്ടിഗല്‍ പെരുമാലിമാല സ്വദേശി ചിന്നസ്വാമിയാണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചിരുന്ന ചിന്നസ്വാമി 2014 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷം മകളെ പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ കുട്ടിയുടെ അമ്മ ദുര്‍ഗാദേവി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.