Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനഞ്ചുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി എട്ടു മാസം ഗർഭിണി - പീഡിപ്പിച്ചവരില്‍ പ്രായപൂർത്തിയാകാത്ത ആളും

പതിനഞ്ചുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി എട്ടു മാസം ഗർഭിണി

പതിനഞ്ചുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി എട്ടു മാസം ഗർഭിണി - പീഡിപ്പിച്ചവരില്‍ പ്രായപൂർത്തിയാകാത്ത ആളും
സോണിപത് , ചൊവ്വ, 1 ഓഗസ്റ്റ് 2017 (19:25 IST)
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബന്ധുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. മാസങ്ങളോളം നീണ്ടു നിന്ന പീഡനത്തില്‍ പെണ്‍കുട്ടി എട്ട് മാസം ഗർഭിണിയാണ്. ഹരിയാനയിലെ സോണിപതിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

പെണ്‍കുട്ടിയുടെ അമ്മാവന്‍റെ മക്കളായ രണ്ടുപേരാണ് പെണ്‍കുട്ടിയെ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. മറ്റൊരാൾക്ക് പതിനെട്ട് വയസ് പ്രായമുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ആദ്യമായി പീഡനം നേരിടേണ്ടിവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. വീടിന്റെ ടെറസില്‍ തുണിവിരിക്കാൻ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ക്രൂരമായ രീതിയില്‍ ലൈംഗികമായി ഉപയോഗിച്ചു. തുടര്‍ന്ന് പീഡനം പതിവായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞതിനാലാണ് വിവരം മറച്ചുവച്ചതെന്നും സംഘമായി ചേര്‍ന്നാണ്
ലൈംഗികമായി ഉപയോഗിച്ചു കൊണ്ടിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.

എട്ട് മാസം ഗർഭിണിയായതിനാല്‍ ഇനി ഗർഭഛിദ്രം പ്രായോഗികമല്ലെന്നും പെണ്‍കുട്ടിയുടെ ഗർഭത്തെക്കുറിച്ച് ഇത്രനാള്‍ ആയിട്ടും മാതാപിതാക്കള്‍ അറിയാതിരുന്നത് അത്ഭുതമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, ആണ്‍കുട്ടികൾക്കെതിരേ പൊലീസ് പോക്സോ നിയമം ചുമത്തി കേസെടുത്തു.

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, പതിനെട്ടു വയസുകാരൻ ഒളിവിൽ പോയി. ഇയാൾക്കായി പൊസ് തെരച്ചിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകിയുമായി പിണങ്ങി; നാല്‍പ്പതുകാരനായ കാമുകന്‍ തൂങ്ങിമരിച്ചു, കാമുകി കസ്റ്റഡിയില്‍