Webdunia - Bharat's app for daily news and videos

Install App

കുരങ്ങ് തട്ടിയെടുത്ത പിഞ്ചുകുഞ്ഞ് മരിച്ചു; മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ

Webdunia
ഞായര്‍, 1 ഏപ്രില്‍ 2018 (12:17 IST)
ഒഡിഷ: കുരങ്ങൻ തട്ടിയെടുത്ത പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നുമാണ് 16 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ തലാബസ്ത ഗ്രാമത്തിലായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് ഓടുകയയിരുന്നു. അമ്മയുടെ കൺമുൻപിൽ വച്ചാണ് കുട്ടിയെ കുരങ്ങ് തട്ടിയെടുത്തത്.  
 
പൊലീസും വനം വകുപ്പും അഗ്നി ശമനസേനയും ചേർന്ന് കാടിനുള്ളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും. കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് വീട്ടു മുറ്റത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കുരങ്ങ് തട്ടിയെടുത്ത ഉടനെതന്നെ കുട്ടി കിണറ്റിൽ വീണിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ യഥാർത്ഥ മരണ കാണം വ്യക്തമാകൂ.
 
പ്രദേശത്ത് കുറച്ച് കാലങ്ങളായി കുരങ്ങുകളുടെ അക്രമം കൂടിവരികയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതു വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാൽ അവർ ഈ മുന്നറിയിപ്പ് കാര്യമായി എടുക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം എന്നാണ് നാട്ടുകാരുടെ അഭിപ്രായം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments