ന്യുമോണിയക്ക് ചികിത്സയായി പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു; കുട്ടിയുടേ നില അതീവ ഗുരുതരം
കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച വ്യാജ ചികിത്സകയെ പൊലീസ് അറസ്റ്റ് ചെയ്തു
രാജസ്ഥാൻ: ന്യുമോണിയ മാറാനായി കൊണ്ടുവന്ന നവജാതശിശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ചികിത്സ. പ്രിയാൻഷു എന്ന ഒരു മാസം മാത്രം പ്രായമായ കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടേ നില അതീവ ഗുരുതരമായി തുടരുകയാണ്.
രാജസ്ഥാനിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞിന് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വ്യാച ചികിത്സകയായ യുവതിയുടെ അടുത്ത് കൊണ്ടുപോകുന്നത്. കുട്ടിയുടെ അസുഖം മാറ്റാൻ കഴിയും എന്ന് അവകാശവാതം ഉന്നയിച്ച യുവതി കുഞ്ഞിനുമേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഇതേതുടർന്ന്. കഞ്ഞിന്റെ നെഞ്ചിലും കാലിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. എന്നാൽ ഇതു സ്വാഭാവികമാണെന്നും അസുഖം ഭേതപ്പെടുമെന്ന് യുവതി മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതു വിശ്വസിച്ച മാതാപിതാക്കൾ അസുഖം ഭേതമാകും എന്ന പ്രതീക്ഷയിൽ കുട്ടിക്ക് മറ്റു ചികിത്സയൊന്നും നൽകിയില്ല.
എന്നാൽ പിന്നീട് കുട്ടിയുടെ സ്ഥിതി മോശമായതോടുകൂടി മതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതിനെതുടർന്ന് സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെതിട്ടുണ്ട്. വ്യാജ ചികിത്സക ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.