കട്ടിലിൽ കയ്യും കാലും കെട്ടിയിട്ട് 15കാരിയെ ബലാത്സംഗം ചെയ്തു; 16കാരൻ അറസ്റ്റിൽ

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

തുമ്പി ഏബ്രഹാം
തിങ്കള്‍, 18 നവം‌ബര്‍ 2019 (10:57 IST)
16കാരൻ ബന്ധുവിനെ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 
 
വ്യാഴാഴ്ച ഗുരുഗ്രാം സെ‌ക്ടർ 51ലാണ് സംഭവം. 15കാരിക്ക് സ്കൂളിൽ വച്ച് ബോധക്ഷയം സംഭവിക്കുകയും നടന്ന സംഭവങ്ങൾ ടീച്ചറോട് തുറന്ന് പറയുകയും ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ബന്ധുവായ 16കാരനെതിരെ വിദ്യാർത്ഥിനിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 
 
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയാണ് 16കാരന്റെ അമ്മ. ഇവരെ വീട്ടുജോലിക്ക് സഹായിക്കാൻ ബന്ധുവായ 15കാരിയുടെ അമ്മ, സ്കൂൾ വിദ്യാർത്ഥിനിയെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ആൺകുട്ടിയുടെ അമ്മ ഡോക്‌ടറെ കാണാൻ പോയ വേളയിലായിരുന്നു പീഡനം നടന്നത്. 
 
ഈ സമയത്ത് പെൺകുട്ടിയും 16കാരനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആദ്യം പെൺകുട്ടിയെ കടന്നുപിടിച്ച 16കാരൻ, തുടർന്ന് കട്ടിലിൽ കയ്യും കാലും ബന്ധിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments