Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയ്ക്ക് രഹസ്യബന്ധം; ചോദ്യം ചെയ്ത 17 കാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു

അമ്മയ്ക്ക് രഹസ്യബന്ധം; ചോദ്യം ചെയ്ത 17 കാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു
, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (09:33 IST)
രഹസ്യബന്ധം ചോദ്യംചെയ്ത പതിനേഴുകാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു. ഹലസൂരു സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദുവിന്റെ അമ്മ ഗീത (37) സൃഹൃത്ത് ശക്തിവേലു (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഗീതയുടെ വീട്ടിലേക്ക് ശക്തിവേലു വരുന്നത് മകന്‍ നന്ദു എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് ഇയാള്‍ വീണ്ടും വീട്ടിലെത്തി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗീതയും ശക്തിവേലുവിന്റെ ഒപ്പംചേര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് നന്ദു കൊല്ലപ്പെട്ടത്. 
 
വാക്കേറ്റത്തിനിടെ ശക്തിവേലു അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 
ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം ഗീത മര്‍ഫി ടൗണിലെ വീട്ടിലാണ് നന്ദുവിനോടൊപ്പം താമസിച്ചിരുന്നത്. ഇതിനിടെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഓട്ടോഡ്രൈവറായ ശക്തിവേലുവിനെ പരിചയപ്പെട്ടത്. 
 
ശക്തിവേലു മോഷണം, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ കേസുകളില്‍ നേരത്തേ പ്രതിയായിരുന്നതായി ഹലസൂരു പൊലീസ് പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്!