Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലിഗഡ് മുസ്ലീം സർവകലാശാലയിൽ 20 ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 18 അധ്യാപകർ, ആകെ മരണം 44 ആയി

അലിഗഡ് മുസ്ലീം സർവകലാശാലയിൽ 20 ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 18 അധ്യാപകർ, ആകെ മരണം 44 ആയി
, ചൊവ്വ, 11 മെയ് 2021 (19:55 IST)
അലിഗഡ് മുസ്ലീം സർവകലാശാലയിൽ 44 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ 18 പ്രൊഫസർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 44 പേർ മരണപ്പെട്ടതിൽ 19 പേർ പ്രൊഫസർമാരും 25 പേർ സ്റ്റാഫുകളുമാണ്. 
 
കൊവിഡ് മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ ഐസിഎംആറിന് കത്തെഴുതി. വകഭേദം വന്ന വൈറസാണ് മരണകാരണമെന്ന് സംശയിക്കുന്നു. വലിയ ദുരന്തമാണ് സംഭവിച്ചത്. വലിയ ഡോക്ടര്‍മാരും സീനിയര്‍ പ്രൊഫസര്‍മാരും മരിച്ചു.പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. ആര്‍ഷി ഖാന്‍ പറഞ്ഞു.
 
ആദ്യ കൊവിഡ് തരംഗം നിയന്ത്രിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച സ്ഥാപനമാണ് അലിഗഡ് സർവകലാശാല. ഏകദേശം 30000ത്തോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. ഇതില്‍ 16000ത്തോളം വിദ്യാര്‍ത്ഥികൾ ഹോസ്റ്റലിൽ താമസിക്കുന്നവരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിന്റെ രണ്ടാം തരംഗം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി