Select Your Language

Notifications

webdunia
webdunia
webdunia
webdunia

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു
, വെള്ളി, 10 ഫെബ്രുവരി 2023 (13:00 IST)
2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യയെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
 
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെ പറ്റി രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി നടത്തിയ രേഖമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ 3 വർഷത്തിനിടെ അഞ്ചു പേർ യുഎഇ പൗരത്വം സ്വീകരിച്ചതായും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 114 പേര്‍ക്ക്