Webdunia - Bharat's app for daily news and videos

Install App

ഭർത്താവ് കുളിക്കുകയോ, പല്ലുതേക്കുകയോ ചെയ്യില്ല, ദുർഗന്ധം സഹിക്കാൻ വയ്യ; വിവാഹ‌മോചനം തേടി 20കാരി

Webdunia
ശനി, 11 ജനുവരി 2020 (15:16 IST)
ദുർഗന്ധം കാരണം ഭർത്താവിൽ നിന്ന് വിവാഹ‌മോചനം തേടി 20കാരി വനിതാ കമ്മീഷനിൽ. ഭർത്താവ് സ്ഥിരമായി കുളിക്കുകയോ ഷേവ് ചെയ്യുകയോ പല്ലുതേക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ച് വിവാഹ മോചനമാവശ്യപ്പെട്ട് യുവതി വനിതാ കമ്മീഷനെ സമീപിച്ചു. ഭർത്താവ് സാമാന്യ‌മര്യാദകൾ പോലും പാലിക്കുന്നില്ലെന്നും തന്റെ ജീവിതം 23കാരൻ തകർന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. 
 
ബീഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭർത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. രണ്ടുമാസനത്തിനകം ജീവിതരീതിയിൽ മാറ്റം വരുത്താൻ വനിതാ കമ്മീഷൻ മനീഷിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭാര്യയുടെ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
 
2017ലാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്ലംബിംഗ് ജോലിയാണ് മനീഷ് ചെയ്യുന്നത്. തുടർച്ചയായി 10 ദിവസം വരെ ഭർത്താവ് കുളിക്കുകയോ ഷേവ് ചെയ്യുകയോ ചെയ്യാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അപമാനം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.
 
രണ്ട് വർഷമായിട്ട് കുട്ടികളില്ല. ഭാര്യ ഭർതൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി. വിവാഹ സമയത്ത് സ്ത്രീധനമായി നൽകിയ സ്വർണ്ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments