Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനം, മോദി അധികാരത്തില്‍ തുടരും: അമിത് ഷാ

സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനം, മോദി അധികാരത്തില്‍ തുടരും: അമിത് ഷാ
ന്യൂഡൽഹി , വെള്ളി, 11 ജനുവരി 2019 (18:45 IST)
മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് സാമ്പത്തിക സംവരണം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ തീരുമാനമാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വർഷങ്ങളായി ഉയര്‍ന്നുവരുന്നതാണ് ഈ ആവശ്യമെന്നും അമിത് ഷാ.
 
കേന്ദ്രത്തിൽ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്ക്ക് ഇത്തവണത്തെ വിജയം അത്യാവശ്യമാണ്. അത് ബിജെപിയുടെ മാത്രം ആവശ്യമല്ല, വലിയ വിഭാഗം ജനങ്ങള്‍ക്കും ഈ സര്‍ക്കാരിന്‍റെ തുടര്‍ച്ച ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. 
 
വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുമ്പ് ആറ് സംസ്ഥാനങ്ങളിലാണ് ബിജെപി ഭരിച്ചിരുന്നത്. ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിയുടെ ഭരണമുള്ളത്. നരേന്ദ്രമോദിയും മുഖമില്ലാത്ത മുന്നണിയും തമ്മിലാണ് ഇപ്പോഴത്തെ മത്സരമെന്നും അമിത് ഷാ പറഞ്ഞു. 
 
രാംലീല മൈതാനത്ത് പാർട്ടി നിർവാഹകസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ദ്വിദിന സമ്മേളനത്തിൽ 12000 പ്രവർത്തകര്‍ പങ്കെടുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അലോക് വര്‍മ സര്‍വീസിൽ നിന്നു രാജിവച്ചു; മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം