Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴയ്ക്ക് കുറുകേയുള്ള റെയിൽപ്പാലത്തിൽ കയറി സെൽഫി, ട്രെയിൻ തട്ടി യുവതിയ്ക്ക് ദാരുണാന്ത്യം, സഹപാഠി ഗുരുതരാവസ്ഥയിൽ

പുഴയ്ക്ക് കുറുകേയുള്ള റെയിൽപ്പാലത്തിൽ കയറി സെൽഫി, ട്രെയിൻ തട്ടി യുവതിയ്ക്ക് ദാരുണാന്ത്യം, സഹപാഠി ഗുരുതരാവസ്ഥയിൽ
, തിങ്കള്‍, 27 ജനുവരി 2020 (20:41 IST)
കൊൽക്കത്ത: സെൽഫി എടുക്കുന്നതിനിടെ റെയിൽ പാലത്തിൽ നിന്നും ട്രെയിൻ തട്ടി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ബംഗാളിലെ ജായ്‌പാൽഗുരിയിലാണ് സംഭവം ഉണ്ടായത്. യുവതിക്കൊപ്പമുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൈനഗുരുവിലെ കോച്ചിങ് സെന്ററിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.  
 
പിക്‌നിക്കിന്റെ ഭാഗമായാണ് നൂറോളം വരുന്ന വിദ്യാർത്ഥികളുടെ സംഘം ഗീസ് നദീ തീരത്ത് എത്തിയത്. ഇതിനിടെ പുഴയ്ക്ക് കുറുകെയുള്ള റെയിൽപ്പാലത്തിൽ കയറി സെൽഫി എടുക്കാൻ യുവതികല് ശ്രമിക്കുകയായിരുന്നു. ചിത്രം പകർത്തുന്നതിനിടയിൽ ട്രെയിൻ വരുന്നത് വിദ്യാർത്ഥിനികൾ ശ്രദ്ധിച്ചില്ല. ഇതോടെ വിദ്യാർത്ഥികളിൽ ഒരാളെ ട്രെയിൻ തട്ടുകയായിരുന്നു. സഹപാഠിയെ ട്രെയിൻ തട്ടിയതോടെ ഭയന്ന യുവതി പുഴയിലേയ്ക്ക് എടുത്തുചാടി. വിദ്യാർത്ഥികളും നട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്ത്രവ്യാപാരിയുമൊത്ത് സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് പണവും കാറും തട്ടി, നർത്തകിയും സംഘവും പിടിയിൽ