Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം; നിരവധി പേര്‍ക്ക് ഗുരുതരപരുക്ക്

മുംബൈയിൽ ലോക്കൽ ട്രെയിൻ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 22 മരണം

റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം; നിരവധി പേര്‍ക്ക് ഗുരുതരപരുക്ക്
മുംബൈ , വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (12:45 IST)
മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് രാവിലെ 10.45 ഓടെ അപകടം നടന്നത്. 
 
രാവിലെ മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറുകയും തല്‍ഫലമായി തിക്കും തിരക്കുമുണ്ടാകുകയും ചെയ്തു. വളരെ ചെറിയ പാലമായതിനാൽ കൂടുതൽ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.
 
തിരക്കിനിടെ പലരും നിലത്തു വീഴുകയായിരുന്നു. ചവിട്ടേറ്റായിരുന്നു പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. ഓഫീസ് സമയമായതിനാൽ ആസമയത്ത് സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. അതേസമയം, അപകടം ലോക്കൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസുമായുള്ളത്; മാണി തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല: രമേശ് ചെന്നിത്തല