ജയില്‍ ഇടിഞ്ഞുവീണ് 22 തടവുകാര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഭിന്ദ് ജയിലിലാണ് കെട്ടിടം ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. 150 വര്‍ഷത്തോളം പഴക്കമുള്ള ജയിലാണ് ഭിന്ദ് ജയില്‍. ഇന്ന് രാവിലെ 5.10ഓടെയാണ് അപകടം നടന്നത്.
സംഭവം നടക്കുമ്പോള്‍ ജയിലില്‍ 255 തടവുപുള്ളികള്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആറാം നമ്പര്‍ ബറാക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ തടവുകാരനെ ചികിത്സക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയിട്ടുണ്ട്.